SignIn
Kerala Kaumudi Online
Friday, 19 June 2026 10.58 AM IST

ഇതാണാ കഷണ്ടിയുള്ള മാമൻ, 11 ചിത്രങ്ങൾ കണ്ടതിന് ശേഷം ആറുവയസുകാരി പറഞ്ഞു; തട്ടിക്കൊണ്ടു പോകൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

READ ENGLISH VERSION
v

തിരുവനന്തപുരം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞത് പലചിത്രങ്ങൾ കാണിച്ചതിന് ശേഷം. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ 11 ചിത്രങ്ങൾ കാണിച്ചിരുന്നു. കസ്റ്റഡിയിലുള്ള സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളർചിത്രങ്ങൾ കാണിച്ചയുടൻ തന്നെ ഇതാൻ താൻ പറഞ്ഞ കഷണ്ടിയുള്ള മാമൻ എന്ന് പൊലീസുകാരെ അറിയിച്ചു. കുട്ടി വീട്ടിൽ തിരിച്ചെത്തിയ ഉടൻ, തട്ടിക്കൊണ്ടു പോയവരിൽ കഷണ്ടിയുള്ള മാമൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടു പോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ചിരുന്ന വീടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ചാത്തന്നൂരിന് സമീപം ചിറക്കരയിലാണ് കുട്ടി പറഞ്ഞ ഓടിട്ട വീട് ഉള്ളത്. ഇത് പത്മകുമാറിന്റെ ാ ഫാം ഹൗസ് ആണെന്നാണ് വിവരം. രാവിലെ പിതാവിന്റെ മൊഴിയെടുക്കാൻ എത്തിയ പൊലീസ് സംഘം ചിത്രങ്ങൾ കുട്ടിയെ കാണിക്കാനാണ് വീണ്ടും വീട്ടിലെത്തിയത്. വിദേശത്തേക്ക് പോകാൻ പണം തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ പ്രതികൾ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

ഇന്ന് വൈകീട്ടോടെയാണ് പ്രതികളെ പൊലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. നഴ്സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, OYUR, GIRL MISSING, OYUR GIRL MISSING, GIRL KIDNAPPED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY