SignIn
Kerala Kaumudi Online
Thursday, 10 September 2026 7.52 PM IST

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; യുവതി മാന നഷ്ടക്കേസിനൊരുങ്ങുന്നു

shabna

കല്ലമ്പലം: കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തിൽ സ്വകാര്യ ചാനലിൽ വന്ന വാർത്ത തന്നെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്ന പരാതിയുമായി വീട്ടമ്മ. ഞെക്കാട് ജിതേന്ദു നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ജെ.ഷബ്‌നയ്ക്കാണ് ദുരനുഭവം. ഇതു സംബന്ധിച്ച് മാനനഷ്‌ടത്തിന് കേസ് കൊടുക്കാൻ ഒരുങ്ങുന്നതായി അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 28 ന് വൈകിട്ടോടെയാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാൻ പൊലീസ് പരക്കം പായുന്നതിനിടയിൽ ഷബ്‌നയുടെ വീട്ടിലും എത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ഷബ്ന വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് കുറച്ച് നേരം കാത്തു നിന്നതിന് ശേഷം മടങ്ങി. വീട്ടമ്മ വരുമ്പോൾ സ്റ്റേഷനുമായി ബന്ധപ്പെടാനും വീട്ടുടമയെ അറിയിച്ചു. എന്നാൽ ഇത് വാർത്തയാക്കിയ സ്വകാര്യ ചാനൽ തന്നെ അപമാനിച്ചു എന്നാണ് പരാതി.

ഷബ്‌നയെ പൊലീസ് തിരയുന്നതായും ഒളിവിലാണെന്ന് സംശയിക്കുന്നതായും ഇവർ പ്രതികളിൽ ഒരാളാണെന്ന സൂചന ഉണ്ടെന്നുമുള്ള വാർത്തകളാണ് ചാനലിൽ വന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY