SignIn
Kerala Kaumudi Online
Saturday, 04 July 2026 4.33 PM IST

കൊലപാതകശ്രമം : ഒരാൾ അറസ്റ്റിൽ

crime

തൃക്കൊടിത്താനം : യുവാവിനെ കമ്പിവടിയും, വെട്ടുകത്തിയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പായിപ്പാട് നാലുകോടി വടക്കേപറമ്പിൽ ബിനു കുര്യാക്കോസ് (45) നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നാലുകോടി സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. തടസ്സം പിടിക്കാൻ എത്തിയ യുവാവിന്റെ സുഹൃത്തുക്കളെയും ആക്രമിച്ചു. ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണിയാൾ. തൃക്കൊടിത്താനം എസ്. എച്ച്.ഒ ജി.അനൂപിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY