കൊല്ലം: പീഡനക്കേസില്‍ കൊല്ലത്ത് പുരോഹിതനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫാ. ഡെന്നിസ് പ്രവീണാണ് പിടിയിലായത്. പള്ളിയില്‍ ധ്യാനത്തിന് എത്തിയപ്പോള്‍ പലതവണ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ചവറ പൊലീസിന്റെ നടപടി.
2022 മുതല്‍ 2024 വരെ പള്ളിയില്‍ നിരവധി തവണ ധ്യാനത്തിന് എത്തിയെന്നും ഇക്കാലയളവില്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
ഫാ. ഡെന്നീസ് പ്രവീണ്‍ പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |