SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

യുവതികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കയറി പീഡനശ്രമം

a

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം കമ്മട്ടിപ്പാടത്തെ അപ്പാർട്ട്മെന്റിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ പീഡന ശ്രമം. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരായ അഞ്ച് യുവതികൾ തങ്ങുന്ന അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച പുലർച്ചെ 4.15നായിരുന്നു സംഭവം. ദേഹത്ത് ആരോ സ്പർശിക്കുന്നത് അനുഭവപ്പെട്ട യുവതി എഴുന്നേറ്റ് ബഹളമുണ്ടാക്കിയതോടെ അക്രമി ബാൽക്കണിയിലൂടെ ഇറങ്ങിയോടി രക്ഷപ്പെട്ടു.

ബഹുനില കെട്ടിടത്തിന്റെ അഞ്ചാംനിലയിലെ അപ്പാർട്ട്മെന്റിൽ യുവതികൾ മാത്രമാണ് താമസം. മൂന്ന് യുവതികൾ ഒരു മുറിയിലും മറ്റ് രണ്ട് യുവതികൾ തനിച്ച് രണ്ട് മുറികളിലുമായിട്ടാണ് കിടത്തം. തനിച്ച് കിടന്നുറങ്ങിയ 25 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്.

ഉറക്കമുണർന്നപ്പോൾ അക്രമി കട്ടിലിനടുത്ത് ഇരിക്കുന്നത് കണ്ടതായിട്ടാണ് യുവതി നൽകിയ മൊഴി. ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടിയിറങ്ങി. യുവതികൾ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. കൺട്രോൾ റൂം പൊലീസും കടവന്ത്ര പൊലീസും പരിസരത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. ബാൽക്കണിയിലൂടെ മുകളിൽ ചാടിക്കടന്ന അക്രമി തുറന്നു കിടന്ന ജനാലയിലൂടെ വാതിലിന്റെ കുറ്റിയിളക്കിയാണ് അകത്തു കടന്നത്. ചാടിക്കടക്കുന്നതിനിടെ ഇയാളുടെ കാൽ കമ്പിയിൽ തട്ടിയുണ്ടായ മുറിവിൽ നിന്ന് മുറിയിൽ രക്തക്കറ പുരണ്ടിരുന്നു.

യുവതി പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. വിവാഹം ഉറപ്പിച്ചതിനാൽ കേസ് വേണ്ടെന്നും പൊലീസിനെ അറിയിച്ചു. കടവന്ത്ര എസ്.എച്ച്.ഒ ആർ.ബിജുവിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY