കൊച്ചി: വഴിയോരത്ത് ഫോണിൽ സംസാരിച്ചു നിന്ന യുവാവിനെ ഹെൽമെറ്റിന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തോപ്പുംപടി മുണ്ടംവേലി പി ആൻഡ് ടി കോളനിയിൽ താമസിക്കുന്ന കടവന്ത്ര ഗാന്ധിനഗർ ഉദയകോളനിയിൽ എസ്. രാജനാണ് (36) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. ഗാന്ധിനഗർ കരിത്തല കോളനിയിലെ താമസക്കാരൻ സുമേഷിനാണ് (34) ആക്രമണത്തിൽ പരിക്കേറ്റത്. തടയാൻ ശ്രമിച്ച സുഹൃത്ത് സച്ചിനെയും ആക്രമിച്ചു. മുൻ വൈരാഗ്യമാണ് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |