
തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് കൊടുത്ത രണ്ടുപേർ നെടുപുഴ പൊലീസിന്റെ പിടിയിൽ. കൈനൂർ തോമ്പിൽ വീട്ടിൽ ശരത്ത്,പനമുക്ക് രാമൻചിറ മഠം വീട്ടിൽ അഭിലാഷ് രാജൻ എന്നിവരെയാണ് പിടികൂടിയത്. അഭിലാഷ് രാജൻ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടതാണ് ശരത്ത്. കോടതി റിമാൻഡ് ചെയ്തു. നെടുപുഴ എസ്.എച്ച്. ഒ സനേഷ് പി. സി, സീനിയർ സി. പി. ഒ വിനേഷ്,മിനേഷ് സി. പി. ഒ അബീഷ് ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |