SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.22 AM IST

യുവാവിനെയും യുവതിയെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

c

ചേർപ്പ്: കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ചേർപ്പ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 8.30നായിരുന്നു കോടന്നൂർ സെന്ററിലെ പെർഫെക്ട് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ പുത്തൂർ ചെമ്പങ്കണ്ടം കുന്നപ്പള്ളം വീട്ടിൽ അരുണിനെയും (30), അരുണുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന യുവതിയേയും പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ യുവാവിന്റെ നെഞ്ചിലും യുവതിയുടെ വയറിലുമാണ് കുത്തേറ്റത്. ചേർപ്പ് എസ്.എച്ച്.ഒ കെ.എൻ.മനോജ്, എസ്.ഐ മൗഷമി, എ.എസ്.ഐമാരായ ഷീജ, ജയചന്ദ്ര, ആരിഫ്, സി.പി.ഒമാരായ അജിത്കുമാർ, ലിജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY