
നീലേശ്വരം: മാദ്ധ്യമപ്രവർത്തകനെ മരണ വീട്ടിൽ വച്ച് സി.പി.എം നേതാവ് ആക്രമിച്ചതായി പരാതി. ജന്മദേശം നീലേശ്വരം ലേഖകനും നീലേശ്വരം പ്രസ് ഫോറം എക്സിക്യൂട്ടീവ് മെമ്പറുമായ വാസു കരിന്തളത്തെ (45 ) മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെ കരിന്തളം ഓമച്ചേരിയിലെ ഒരു മരണ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ വാസുവിനെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ നേതാവ് ആക്രമിച്ചുവെന്നാണ് പറയുന്നത്. പരിക്കേറ്റ വാസു നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |