ബാലരാമപുരം: കർക്കടക വാവുബലിയുടെ തലേദിവസം ബിവറേജസ് ഔട്ട്ലെറ്റിൽ ഷട്ടർ തകർത്ത് നടത്തിയ മോഷണത്തിൽ 23,880 രൂപയുടെ മദ്യം നഷ്ടപ്പെട്ടതായി ബാലരാമപുരം പൊലീസിന്റെ എഫ്.ഐ.ആർ. ക്യാഷ് ലോക്കർ തകർത്ത് പണം അപഹരിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചെങ്കിലും പരായപ്പെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
പല പ്രീമിയം മദ്യ ബോക്സുകളിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിക്കുകയായിരുന്നു. മോഷണത്തെ തുടർന്ന് കട പൂട്ടിയതിനാൽ വാവുബലി ദിനത്തിൽ 35 ലക്ഷം രൂപയുടെ വരുമാന നഷ്ടവുമുണ്ടായി. ഷോപ്പ് ഇൻ ചാർജ് ഷാജികുമാർ ബാലരാമപുരം പൊലീസിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |