SignIn
Kerala Kaumudi Online
Saturday, 12 September 2026 2.08 AM IST

സ്നാപ്ചാറ്റ് വഴി പരിചയം; യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

aa

തൃപ്പൂണിത്തുറ: സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയെ തിരുവാങ്കുളത്തും മാമലയിലും എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പളം ചോപ്പാലിൽ വീട്ടിൽ വാരിജാക്ഷന്റെ മകൻ അജീത്താണ് (42) അറസ്റ്റിലായത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന കോതമംഗലം സ്വദേശിനിയായ യുവതി സ്നാപ്ചാറ്റ് വഴിയാണ് അജീത്തുമായി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. നിരവധി തവണ തിരുവാങ്കുളത്തും മാമലയിലും എത്തിച്ച് അജീത്ത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായാണ് പരാതി.

സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഇരുവരും തർക്കത്തിലായതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്. യുവതി മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഭവം ചോറ്റാനിക്കര സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY