
തൃശൂർ: നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയാലുക്കലിൽ വാടകവീട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തിയ ഏഴ് സ്ത്രീകളും ഒരു യുവാവും പിടിയിൽ. ഒല്ലൂർ ചീരാച്ചി സ്വദേശി മിബിൻ (27), തൊടുപുഴ തേൻകുറിശ്ശി സ്വദേശിനികളായ ശാരി (48), ഭാനുപ്രിയ (31), ഭവാനി (32), കൊല്ലം സ്വദേശിനി ഷൈനി (38), പശ്ചിമ ബംഗാൾ സ്വദേശിനികളായ അർലിഷേ (21), റാബിയൻ (28), കൊൽക്കത്ത സ്വദേശിനി സുന്ദരി (30) എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. തലപ്പിള്ളി ലിസി എന്നയാൾ വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന വീട്ടിലായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. പരിശോധനാ സമയത്ത് നടത്തിപ്പുകാരി ലിസി വീട്ടിലുണ്ടായിരുന്നില്ല.
കസ്റ്റഡിയിലായവരിൽ നിന്ന് 18,000 രൂപയും ഒമ്പത് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സ്ഥലത്തെത്തിയ പേരാമംഗലം സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം നെടുപുഴ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. നടത്തിപ്പുകാരിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |