SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.51 PM IST

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം സമർപ്പിച്ചു,​ അന്തിമ കുറ്റപത്രം 25ന്

sabarimala-gold-theft-cas

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. വാതിൽപ്പാളികളിലെ സ്വർണം കവർന്ന കേസിലാണ് 292 സാക്ഷികളെ ഉൾപ്പെടുത്തി കരട് കുറ്റപത്രം തയ്യാറാക്കിയത്. അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുള്ളതിനാൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. അനുമതിക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി. വാതിൽപ്പാളികളിലെയും ദ്വാരപാലക പാളികളിലെയും സ്വർണം സംബന്ധിച്ച കേസുകളിൽ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. പരിശോധനാ ഫലം ഈ മാസം 12ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം ലഭിക്കുന്നതോടെ ഈ മാസം 25ന് അന്തിമ കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു.

ശബരിമല ദ്വാരപാലക സ്വർണ്ണക്കൊള്ള കേസ് അന്തിമ റിപ്പോർട്ട്‌ അടുത്ത മാസം 25 ഓടെ സമർപ്പിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സമയപരിധി പാലിക്കണമെന്ന നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA, SABARIMALA GOLD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY