SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.30 AM IST

യൂണിയൻ നേതാവിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

naveen-kumar

കൊച്ചി: ചുമട്ടുതൊഴിലാളി യൂണിയൻ നേതാവിന്റെ സ്കൂട്ടർ കടത്തിക്കൊണ്ടു പോയി സുഹൃത്തിന് ഓടിക്കാൻ നൽകിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കടവന്ത്ര ഗാന്ധിനഗർ സ്വദേശി നവീൻ കുമാറിനെയാണ് (27) പനങ്ങാട് പൊലീസ് പിടികൂടിയത്.

മാടവന എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പനങ്ങാട് കാമോത്ത് സ്വദേശി മനോജിന്റെ സ്കൂട്ടറാണ് ഒക്ടോബർ ഒന്നിന് പകൽ കടത്തിക്കൊണ്ട് പോയത്. ഉച്ചയ്ക്ക് 2.30ന് സ്കൂട്ടർ വച്ച് 2.30ന് മനോജ് തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം.

സ്കൂട്ടറുമായി എളമക്കരയിലെത്തിയ പ്രതി സ്വന്തം സ്കൂട്ടറാണെന്ന് പറഞ്ഞ് സുഹൃത്തിന് ഓടിക്കാൻ നൽകി. പനങ്ങാട് എസ്.എച്ച്.ഒ മിഥുൻ മോഹൻ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, എം.ശ്രീജിത്ത്, പി.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നെട്ടൂരിലെയും പരിസരത്തെയും നിരവധി സി.സി ടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സ്കൂട്ടർ എളമക്കരയിൽ നിന്ന് കണ്ടെടുത്തു. പ്രതി ലഹരി ഉപയോഗിച്ചതിന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ കേസുകളിൽ പ്രതിയാണ്. ഇയാൾ പനങ്ങാട് ഭാഗത്ത് താമസിക്കാൻ ഇടയായ സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY