SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.13 AM IST

വയോധികയുടെ മാല പൊട്ടിച്ച യുവാവ് പിടിയിൽ

sarath

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വയോധികയെ ആക്രമിച്ച് രണ്ടരപവന്റെ മാലകവർന്നകേസിൽ അങ്കമാലി പുളിയനം സൗപർണികയിൽ ശരത് മാധവനെ (42)ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണസംഘം പിടികൂടി.

കഴിഞ്ഞ 30ന് വൈകി​ട്ടാണ് അത്താണി തുരുത്തുശേരി ക്ഷേത്രത്തിന് സമീപം കൊല്ലേരിത്തറ വീട്ടിൽ പരേതനായ കെ.പി. കുമാരന്റെ ഭാര്യ സുകന്യയെ (78) ആക്രമിച്ച് സ്വർണമാല പൊട്ടിച്ചെടുത്തത്. മാസ്കും ഹെൽമെറ്റും ധരിച്ചെത്തിയ പ്രതി അടുക്കളയിൽ നിൽക്കുകയായിരുന്ന വൃദ്ധയുടെ മുഖം തുണികൊണ്ട് മൂടിയാണ് മാലപൊട്ടിച്ചെടുത്തത്. തുടർന്ന് വയോധികയെ ടോയ്ലെറ്റിലേക്ക് തള്ളിയിട്ട ശേഷം പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നു. സാമ്പത്തി​ക ഭദ്രതയുള്ള കുടുംബത്തിലെ അംഗമായ പ്രതി ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പകൾ ശരിയാക്കുന്നയാളാണ്. ഭാര്യ ആരോഗ്യമേഖലയിലാണ് ജോലിചെയ്യുന്നത്.

കവർച്ചയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപികരിച്ചായിരുന്നു അന്വേഷണം. വീടിന്റെ പരിസരങ്ങളിലേയും, വഴികളിലേയും തൊണ്ണൂറോളം സി.സി ടിവി ക്യാമറകൾ പരിശോധിച്ചു. നിരവധി പേരെ ചോദ്യംചെയ്തു. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മോഷ്ടാവിനെ തിരിച്ചറിയുകയും പുളിയനത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതായി പ്രതി സമ്മതിച്ചു.

അന്വേഷണ സംഘത്തിൽ സി.ഐ ബി.കെ. അരുൺ, എസ്.ഐ ജെ. ജോഷി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, എം.എസ്. ശ്രീരാജ്, മുഹമ്മദ് ഷാഹിൻ, എസ്. ഷമീൻ, അനിൽജിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY