SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.13 AM IST

 മദ്യപാനത്തിനിടെ യുവാവിനെ വെട്ടിക്കൊന്ന സംഭവം മർദ്ദിച്ചതിൽ പ്രകോപിതനായി കൊലപ്പെടുത്തിയെന്ന് പ്രതി

aa

പാറശാല: മദ്യപാനത്തിനിടെ തന്നെ മർദ്ദിച്ചതിൽ പ്രകോപിതനായാണ് സുഹൃത്ത് രാജനെ കൊലപ്പെടുത്തിയതെന്ന് പ്രതി അനൂപ് കൃഷ്ണൻ പൊഴിയൂർ പൊലീസിന് മൊഴി നൽകി. മദ്യപാനത്തിനിടെ രാജൻ പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു.

അനൂപും രാജനും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ഭാര്യയുമായി പിണങ്ങിയ രാജൻ പൂഴിക്കുന്നിലേക്ക് മാറിയെങ്കിലും സംഘം ചേർന്നുള്ള മദ്യപാനം തുടർന്നു. സംഭവം നടന്ന ഞായറാഴ്ച വൈകിയും രാജന്റെ വീട്ടിൽ സംഘം ചേർന്നുള്ള മദ്യപാനമുണ്ടായിരുന്നു. മറ്റുള്ളവർ വീടുകളിലേക്ക് പോയെങ്കിലും ഇരുവരും വീണ്ടും മദ്യപിച്ചു. എന്നാൽ മദ്യപാനത്തിനിടെ രാജൻ അനൂപിനെ ആക്രമിച്ചതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമായത്.

രാജന്റെ വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. രാജന്റെ ആക്രമണത്തിൽ അനൂപ് കൃഷ്ണന്റെ കൈയിൽ മുറിവുണ്ടായെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മുറിവാണ് വാഹനപരിശോധനയ്‌ക്കിടെ പൊലീസ് പ്രതിയെ ചോദ്യം ചെയ്യാൻ കാരണമായത്. അതേസമയം ഇന്നലെ രാവിലെ ഫോറൻസിക്,ഫിംഗർ പ്രിന്റ് വിദഗ്ദ്ധരുടെ തെളിവെടുപ്പിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ രാജന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY