SignIn
Kerala Kaumudi Online
Friday, 16 October 2026 2.01 AM IST

എയർകാർഗോ വഴി സ്വർണക്കടത്ത് ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നു

ശംഖുംമുഖം: വിദേശത്തുനിന്ന് എയർകാർഗോ വഴി കടത്താൻ ശ്രമിച്ച 6.2 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയ സംഭവത്തിൽ എയർപോർട്ട് ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് അന്വേഷിക്കും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നുപേരെ റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡ‌ിയിൽ വാങ്ങി ചോദ്യം ചെയ്യും.

എയർകാർഗോ വഴി എത്തുന്ന ലഗേജുകൾ ശംഖുംമുഖം ഭാഗത്തെ കെ.എസ്.ഐ.ഇ ഗോഡൗണുകളിൽ എത്തിച്ച് പരിശോധിച്ചാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ, അവിടെയെത്തിക്കും മുമ്പ് സ്വർണം മാറ്രി പുറത്തേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു.

കസ്റ്റംസ് ക്ലിയറൻസ് ഏജൻസിയായ നവഭാരതിന്റെ ഏജന്റ് സുരേന്ദ്രൻ, സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ് ജീവനക്കാരൻ അറോൾഡ് എം.ഫിലിപ്പ്,ലഗേജെടുക്കാൻ എത്തിയ കാസർകോട് സ്വദേശി അമൽരാജ് എന്നിവരാണ് പിടിയിലായത്. കാസർകോടുള്ള ഒരു സ്വർണവ്യാപാരിക്കു വേണ്ടിയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് സൂചന. സുരേന്ദ്രന്റ കസ്റ്റംസ് ക്ലിയറൻസ് പാസ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ റദ്ദാക്കിയിരുന്നു. ഇത് വീണ്ടും ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും അന്വേഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY