SignIn
Kerala Kaumudi Online
Sunday, 13 September 2026 3.10 PM IST

ഉന്നമിട്ടത് ചാകര, കിട്ടിയത് 'ജയിൽ"

theft

കൊച്ചി: പട്ടുസാരിയെ ധരിക്കൂ. കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങൾ. ഒറ്റനോട്ടത്തിൽ സമ്പന്നരായ സ്ത്രീകൾ. അതിനാൽ,​ പരിസരത്തൊരു മാല മോഷണം നടന്നാലും ആരും ഇവരെ സംശയിക്കില്ല.

കലൂർ സെന്റ് ആന്റണീസ് പള്ളിയിലെ മാലപൊട്ടിക്കൽ കേസിൽ പൊലീസ് പിടിയിലായ തമിഴ്നാട്ടുകാരികളായ സ്ത്രീകൾ പയറ്റിയിരുന്ന തന്ത്രമാണിത്. കണ്ടാൽ മതിപ്പുവില തോന്നുന്ന സാധാരണ വസ്ത്രങ്ങളും മുക്കുപണ്ടങ്ങളുമാണ് ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.

മാസത്തിൽ രണ്ടുദിവസമാണ് കൊച്ചി സന്ദർശനം. തന്ത്രപരമായി മോഷണം നടത്തി തിരിച്ചുപോകും. തമിഴ്നാട്ടിൽ ചെന്ന് വിറ്റഴിച്ച് ആഡംബര ജീവിതം നയിക്കും. അതാണ് പതിവ്. പക്ഷേ,​ ഇത്തവണ പ്ളാൻ പൊളിഞ്ഞു. സെന്റ് ആന്റണീസ് പള്ളിപ്പെരുനാളിൽ 'ചാകര" പ്രതീക്ഷിച്ച് കക്ഷികൾ എത്തിയെങ്കിലും പൊലീസ് പൊക്കി.

പ്രതികളായ സന്ധ്യയും അംബികയും സഹോദരിമാരാണ്. കൊടുങ്ങല്ലൂരിൽ 2016ലും വൈക്കത്ത് 2021ലും മാലപൊട്ടിക്കൽ കേസിലെ പ്രതിയാണ് സന്ധ്യ. അടുത്തിടെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലും തൃപ്രയാർ ക്ഷേത്രത്തിലും നടന്ന മാലപൊട്ടിക്കൽ കേസുകൾക്ക് പിന്നിലും ഇവരാണെന്ന് സംശയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY