അത്താണി: ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കുന്നത് തടഞ്ഞ ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ. അത്താണി കെൽട്രോൺ നഗറിന് സമീപം ദേശമംഗലം ചേന്നത്തുകാട് വാലിക്കുളങ്ങര സ്വദേശി അനീഷിന്റെ (38) ഉടമസ്ഥതയിലുള്ള അൽമിയ ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനി അടക്കമുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിനിരയായ ദേശമംഗലം തലശ്ശേരി പാട്ടാറ വീട്ടിൽ സതീഷ് (44) മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഭക്ഷണം ഓർഡർ ചെയ്തതിനുശേഷം ബിയർ കുപ്പികളെടുത്ത് മേശയിൽ നിരത്തുകയായിരുന്നു.ഇതോടെ സതീഷ് വിലക്കി. വാക്കുതർക്കത്തിലേർപ്പെട്ട് മടങ്ങിയ വിദ്യാർത്ഥികൾ എട്ടംഗ സംഘവുമായി തിരച്ചെത്തിയാണ് ആക്രമണം നടത്തിയത്. സതീഷിന്റെ വലതു കെെയിൽ ആഴത്തിൽ മുറിവേറ്റു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു
A hotel manager in Athani was attacked with a blade by medical students who were prevented from drinking beer with their food. Manager Satheesh (44) sustained a deep cut on his right hand. Police registered a case against a three-member group, including an MBBS student from Thrissur Government Medical College. The Hotel and Restaurant Association demanded strict action.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |