SignIn
Kerala Kaumudi Online
Monday, 14 September 2026 5.44 PM IST

പത്തനംതിട്ട പീഡനം: നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്, അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥികളും

READ ENGLISH VERSION
rape-case

പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചിപ്പിച്ച് പൊലീസ്. നാലുപേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 64 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികൾ ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചായിരിക്കും അറസ്റ്റുകൾ. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ​ഇക്കൂട്ടത്തിലുണ്ട്.

കാമുകനും സുഹൃത്തുകളുമുൾപ്പെട്ട വലിയൊരു ശൃംഖലയിലാണ് പെൺകുട്ടി അകപ്പെട്ടത്. പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​പ്പേ​ർ​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വ​രം ലഭിച്ചിട്ടുണ്ട്. 13​ ​വ​യ​സു​ള്ള​പ്പോ​ൾ​ ​ഒ​ന്നാം​പ്ര​തി​യും കാമുകനുമായ ​സു​ബി​ൻ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​അ​ശ്ലീ​ല​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ചി​ത്ര​ങ്ങ​ളും​ ​അ​യ​ച്ചു​കൊ​ടു​ത്ത് വശത്താക്കി ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​കൈ​ക്ക​ലാ​ക്കി.​ ​തുടർന്ന് ബൈ​ക്കി​ൽ​ ​ക​യ​റ്റി​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചു.​ ​ഇ​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി.​മ​റ്റൊ​രു​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വി​ളി​ച്ചു​കൊ​ണ്ടു​പോ​യി​ ​ഷെ​ഡി​ൽ​ ​വ​ച്ചും ​പീ​ഡി​പ്പി​ച്ചു.​

ഇക്കാലത്ത് പെൺകുട്ടി ഉപയോഗിച്ചിരുന്നത് സ്വന്തം അച്ഛന്റെ ഫോണായിരുന്നു. അതിലേക്കാണ് പെൺകുട്ടിയുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ മൊ​ബൈ​ൽ​ ​ഫോ​ണി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ചാ​റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​എന്നാൽ ഇക്കാര്യമൊന്നും രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല.

തന്റെ ആവശ്യം കഴിഞ്ഞശേഷം സു​ബി​ൻ​ കൂട്ടുകാർക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി അവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളിൽ വച്ചുപോലും പെൺകുട്ടി ഉപദ്രവത്തിനിരയായി. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പ​ഠി​ക്കു​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​കൗ​ൺ​സിലിം​ഗി​ലാ​ണ് ​പീ​ഡ​ന​വി​വ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​

നിലവിൽ പത്തനംതിട്ട, ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യും എന്നാണ് പൊലീസ് നൽകുന്ന സൂചന. ഫോ​ണി​ൽ​ ​നി​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​വരെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ന്വേ​ഷ​ണം.​ ​പ​ത്ത​നം​തി​ട്ട​ ​ഡി​വൈ.​എ​സ്.​പി​ ​എ​സ്.​ന​ന്ദ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, PATHANAMTHITTA GANG RAPE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY