SignIn
Kerala Kaumudi Online
Thursday, 17 September 2026 7.32 AM IST

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനം; വെളിപ്പെടുത്തലുമായി സീരിയൽ നടി

READ ENGLISH VERSION
black-magic

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയൽ നടി. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെളളായണി സ്വദേശിയായ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്,

തന്നെയും ആറ് വയസുകാരിയായ മകളെയും ദുർമന്ത്രവാദത്തിനായി നിരന്തരം പ്രേരിപ്പിക്കുന്നുവെന്ന് യുവതി ട്വന്റി ഫോർ ന്യൂസിനോട് വെളിപ്പെടുത്തി. ഭർത്താവിന്റെ ദോഷം മാറുന്നതിനായി യുവതിയോട് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു, അതേസമയം സ്ത്രീധനം നൽകാത്തതിനാൽ അന്ധവിശ്വാസം മറയാക്കുന്നുവെന്ന് യുവതി ആരോപിച്ചു.

നടിയും യുവാവുമായുളള വിവാഹം ആറ് വർഷങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണ്, ഒരുവിധത്തിലും ജീവിക്കാൻ പറ്റുന്നില്ലെന്ന് യുവതി പറഞ്ഞു.

'എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേർപ്പെടുത്തണമെന്നാണ്’ നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BLACKMAGIC, ATTACK, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY