SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.46 AM IST

ഹണിട്രാപ്പിലൂടെ പണവും സ്വർണവും തട്ടിയെടുത്തതായി പരാതി

sadiq

കല്ലമ്പലം: ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി യുവാവിന്റെ പണവും സ്വർണവും തട്ടിയെടുത്തതായി പരാതി. കല്ലമ്പലം ജെ.റ്റി ഫിർദോസ് ഹൗസിൽ സാദിഖാണ് (38) തട്ടിപ്പിനിരയായത്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സാദിഖുമായി ഇടവ സ്വദേശിയായ 29കാരി സൗഹൃദവും പ്രണയവും നടിച്ച് പലതവണയായി പണയും സ്വർണവും കൈക്കലാക്കിയെന്നാണ് പരാതി.

യുവതിയുടെ സഹോദരി വാഹനാപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്നും നല്ലൊരു തുക വേണമെന്നും ആവശ്യപ്പെട്ട് 2 തവണയായി 3 ലക്ഷം വാങ്ങി. ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ പണയത്തിലുള്ള സ്വർണം വിറ്റ്‌ തുക തിരികെ നൽകാമെന്ന് ധരിപ്പിച്ച് വീണ്ടും 3 ലക്ഷം രൂപ കൂടി വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടതോടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സംഭാഷണങ്ങളും പരസ്യപ്പെടുത്തുമെന്നും കുടുംബ ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി പലപ്പോഴായി 15 ലക്ഷത്തോളം രൂപയും ആറരപ്പവൻ സ്വർണവും തട്ടിയെടുത്തു. ഭീഷണി തുടർന്നതോടെ കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സാദിഖ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONEY TRAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY