SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.20 AM IST

യുട്യൂബറായ യുവതി ജീവനൊടുക്കിയ സംഭവം: യുവാവ് ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പ്

READ ENGLISH VERSION
sa

കോട്ടയം: യുട്യൂബർ ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരു (36) വാടക വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. വൈക്കം പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തിങ്കളാഴ്ചയാണ് തംബുരുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിപട്ടികയിൽ ആരെയും ഉൾപ്പെടുത്തിയിട്ടില്ല.

വ്യക്തിപരമായ പ്രശ്‌നങ്ങൾക്കൊപ്പം തനിക്കൊപ്പമുള്ള ദൃശ്യങ്ങളുടെ പേരുപറഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് ഭീഷണപ്പെടുത്തിയിരുന്നതായി യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നു.

ഭർത്താവുമായി പിരിഞ്ഞ് മകൾക്കൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്ന തംബരുവിന്റെ നാടൻ മത്സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ എന്ന യുട്യൂബ് ചാനൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യുട്യൂബിലും തംബുരുവിന് വലിയ ആരാധകവൃന്ദമുണ്ട്.

വൈക്കത്തെ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന 13കാരിയായ മകൾ തിങ്കളാഴ്‌ച വൈകിട്ട് വീട്ടിലെത്തിപ്പോൾ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് തംബുരുവിനെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഭൗതീകദേഹം ഇന്നലെ കാട്ടിക്കുന്നിലെ തറവാട്ടുവീട്ടിലെത്തിച്ച് സംസ്കാരം നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ചുമാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY