SignIn
Kerala Kaumudi Online
Sunday, 08 November 2026 10.26 PM IST

വളർത്തുനായ്ക്കളുമായി ലെെംഗികബന്ധം, വീഡിയോ പ്രചരിപ്പിച്ച 'ഡോഗ് മോം' അറസ്റ്റിൽ

READ ENGLISH VERSION
guminski

ഫ്ലോറിഡ: വളർത്തുമൃഗങ്ങളുമായി ലെെെംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവതി അറസ്റ്റിൽ. ഫ്ലോറിഡ സ്വദേശിയായ ഇൻഫ്ലുവൻസർ ഗുമിൻസ്കിയാണ് (27) പിടിയിലായത്. 'ഡോഗ് മോം' എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. വളർത്തുനായയുമായി ലെെംഗികബന്ധത്തിൽ ഏർപ്പെടുന്ന ഗുമിൻസ്കിയുടെ വീഡിയോ വെെറലായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ നായ്ക്കുട്ടിയുമായി ലെെംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ ഗുമിൻസ്കി തന്നെയാണ് ജനുവരിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ വീഡിയോ പെട്ടെന്ന് വെെറലാകുകയും 500 ഡോളർ (43,000 രൂപയോളം) തനിക്ക് ലഭിക്കുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി. കൂടുതൽ വീഡിയോ ആളുകൾ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. ഗുമിൻസ്കി കൂടുതൽ വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് പണത്തിനായി കെെമാറുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

യുവതിയുടെ ലാപ്ടോപിൽ നിന്നും നായ്ക്കുട്ടികളുമായി ലെെംഗികബന്ധത്തിൽ ഏർപ്പെടുന്ന കൂടുതൽ വീഡിയോകൾ കണ്ടെടുത്തു. മൃഗങ്ങളുമായി ലെെംഗികബന്ധത്തിൽലേർപ്പെട്ടതിനും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനുമാണ് ഗുമിൻസ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഇൻസ്റ്റഗ്രാമിൽ നായ്ക്കുട്ടികളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഉണ്ട്. മരിയോൺ കൗണ്ടി പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്ത വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. യുവതിയെ കെെവിലങ്ങുകൾ അണിയിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഗുമിൻസ്കിയെ പിന്നീട് 10,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഏപ്രിൽ 22ന് കോടതിയിൽ യുവതി കോടതിയിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARRESTED, INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY