SignIn
Kerala Kaumudi Online
Sunday, 08 November 2026 9.18 AM IST

നെതന്യാഹുവിന്റെ അധികാരത്തുടർച്ചയ്‌ക്ക് തിരിച്ചിടി; പുതിയ സർക്കാ‌ർ രൂപീകരിക്കാനുള്ള ചുമതല ഗാദി ഐസൻകോട്ടിന്

netanyahu
ഗാദി ഐസൻകോട്ട്, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയ്‌ക്ക് തിരിച്ചടി. അടുത്ത സർക്കാർ രൂപീകരിക്കാനുള്ള ചുമതല മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ടിന് നൽകി പ്രസിഡന്റ് ഐസക് ഹെർസോഗ്. ഒക്‌ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെർസോഗിന്റെ നിർണായക തീരുമാനം.

120 അംഗ ഇസ്രേയേൽ പാർലമെന്റായ സെനറ്റിലെ 67 അംഗങ്ങളുടെ പിന്തുണയാണ് ഐസൻകോട്ടിന് ലഭിച്ചത്. നെതന്യാഹുവിനെ പിന്തുണച്ചത് 46 അംഗങ്ങൾ മാത്രമാണ്. ഏഴ് അംഗങ്ങൾ ആരെയും പിന്തുണയ്‌ക്കാൻ തയ്യാറായില്ല. ഇതോടെ ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് അധികാരം നഷ്‌ടപ്പെടാനുള്ള സാദ്ധ്യത ശക്തമായി.

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ജെറുസലേമിലെ പ്രസിഡന്റിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ ഐസൻകോട്ടിന് ഔദ്യോഗികമായി സർക്കാർ രൂപീകരണ ചുമതല കൈമാറും. പുതിയ സർക്കാരിനെ രൂപീകരിക്കാൻ അദ്ദേഹത്തിന് 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസംകൂടി പ്രസിഡന്റ് അനുവദിക്കും.

ഐസൻകോട്ടിന് ലഭിച്ച 67 അംഗ പിന്തുണയിൽ 48 പേർ മാറ്റത്തിനായുള്ള മുന്നണിയിൽനിന്നുള്ളവരാണ്. അറബ് പാർട്ടിയായ റആമിലെ ഏഴ് അംഗങ്ങളും ജോയിന്റ് ലിസ്റ്റിലെ 12 അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു. നെതന്യാഹുവിന് വലതുപക്ഷ, മതാധിഷ്‌ഠിത കക്ഷികളുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം, യുണൈറ്റഡ് തോറാ ജൂഡായിസത്തിലെ ഏഴ് അംഗങ്ങൾ ആരെയും പിന്തുണയ്‌ക്കാതെ വിട്ടുനിന്നു. എന്നാൽ, 67 പേരുടെ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രം ഐസൻകോട്ടിന് സർക്കാർ കൂപീകരിക്കാൻ കഴിയില്ല. പാർലമെന്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പിന്തുണ പ്രഖ്യാപിച്ച എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുകയെന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

English Summary

Former Israeli army chief Gadi Eisenkot has been tasked with forming a new government after securing the backing of 67 lawmakers, dealing a major blow to Benjamin Netanyahu. He has 28 days to build a coalition and potentially end Netanyahu’s long rule.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL POLITICS, BENJAMIN NETANYAHU, GADI EISENKOT, FORMATION OF NEW GOVERNMENT IN ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360