SignIn
Kerala Kaumudi Online
Sunday, 08 November 2026 8.19 AM IST

പ്രധാനമന്ത്രി: ഇസ്രയേൽ പ്രസിഡന്റിന്റെ തീരുമാനം ഇന്ന്

f

ടെൽ അവീവ്: ഇസ്രയേലിൽ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ആർക്ക് നൽകുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് ഇന്ന് പ്രഖ്യാപിക്കും. മദ്ധ്യപക്ഷ യാഷർ പാർട്ടി നേതാവും മുൻ ആർമി തലവനുമായ ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണ് കരുതുന്നത്. അറബ് പാർട്ടികളിലേത് അടക്കം 67 പാർലമെന്റ് അംഗങ്ങൾ ഇദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നു. കാവൽ പ്രധാനമന്ത്രിയായി തുടരുന്ന ബെഞ്ചമിൻ നെതന്യാഹുവിന് 46 നോമിനേഷനുകളാണ് ലഭിച്ചത്.

അതേ സമയം, ഐസൻകോട്ടിന് സാങ്കേതികമായി മുൻതൂക്കമുണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് കഴിയുമെന്ന ഉറപ്പ് അതിലൂടെ നൽകുന്നില്ലെന്ന് ഹെർസോഗ് ചൂണ്ടിക്കാട്ടി. സഖ്യത്തിനുള്ളിലെ എതിർപ്പുകൾ സർക്കാരിനെ അസ്ഥിരമാക്കുമെന്നും പറഞ്ഞു. വിവിധ ആശയങ്ങളുള്ള പാർട്ടികൾ ഉൾപ്പെട്ടതാണ് ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യം. ഇസ്രയേൽ ഭരണഘടന പ്രകാരം സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് തോന്നുന്ന നേതാവിനെ പ്രസിഡന്റിന് തിരഞ്ഞെടുക്കാം. കൂടുതൽ സീറ്റുള്ള പാർട്ടി നേതാവാകണമെന്ന് നിർബന്ധമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360