
വാഷിംഗ്ടൺ: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗം ഹാരി ബോക്‌സർ (ഹരിചന്ദ് ജാട്ട്) യു.എസിലെ കാലിഫോർണിയയിൽ അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഹരിയാന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഇയാള ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ബിഷ്‌ണോയി സംഘത്തിന്റെ വിദേശത്തെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചവരിൽ പ്രധാനിയാണ് ഇയാൾ. ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി കൊലപാതകം അടക്കം 20 ലേറെ ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഫെബ്രുവരിയിൽ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വം ഇയാൾ ഏറ്റെടുത്തു. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണിയും മുഴക്കി. രാജസ്ഥാൻ സ്വദേശിയായ ഇയാൾ ബോക്സിംഗ് പരിശീലകനാണ്. അനധികൃതമായാണ് യു.എസിലേക്ക് കടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |