
വാഷിംഗ്ടൺ: മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ,വൈറ്റ് ഹൗസിൽ അഴിച്ചുപണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞ സൂസി വൈൽസിനെ (69) വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് പദവിയിൽ നിന്ന് നീക്കി.
പകരം തന്റെ വിശ്വസ്തനും കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകാരനുമായ സ്റ്റീഫൻ മില്ലറെ (41) നിയമിച്ചു. നാളെ ചുമതലയേൽക്കും. ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാക്കളിൽ ഒരാളായ മില്ലറാണ് സർക്കാരിന്റെ കുടിയേറ്റ നയങ്ങളുടെ പ്രധാന ശില്പി. നേരത്തെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ്, ഹോംലാൻഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് തുടങ്ങിയ പദവികളിൽ മില്ലർ പ്രവർത്തിച്ചു.
പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ മേധാവിയാണ് വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ്. ഈ പദവിയിലെത്തിയ ആദ്യ വനിതയാണ് സൂസി. സൂസിയെ ട്രംപിന്റെ രാഷ്ട്രീയ പ്രചാരണ വിഭാഗത്തിലേക്ക് മാറ്റിയേക്കും.
വോട്ടെണ്ണൽ
തുടരുന്നു
ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും വോട്ടെണ്ണൽ തുടരുന്നു. സഭയിലെ 19 സീറ്റുകളിലും സെനറ്റിലെ 2 സീറ്റുകളിലും ഫലംവരാനുണ്ട്
ഡെമോക്രാറ്റിക് പാർട്ടി സഭയിൽ 254 സീറ്റും സെനറ്റിൽ 54 സീറ്റും നേടി. രണ്ടിടങ്ങളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക്
റിപ്പബ്ലിക്കൻ പാർട്ടിക്ക് സഭയിൽ 162 സീറ്റ്. സെനറ്റിൽ 44
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |