SignIn
Kerala Kaumudi Online
Sunday, 08 November 2026 8.19 AM IST

ഇന്ത്യാ പരാമർശം: യു.എസ് കോൺഗ്രസ് അംഗം റോ ഖന്നയ്ക്ക് വിമർശനം

d

വാഷിംഗ്ടൺ: ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എസ് കോൺഗ്രസ് അംഗവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ റോ ഖന്ന നടത്തിയ പ്രസ്താവനയ്ക്കെതിരെ വിമർശനം. ഹിന്ദു ദേശീയതയെ അപലപിച്ച ഖന്ന,​ അഴിമതിക്കെതിരെ തെരുവിൽ ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നെന്നും പറഞ്ഞു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ബഹുസ്വരതയിലുള്ള ദർശനങ്ങളെ വിശ്വസിക്കുന്നെന്നും ഖന്ന കൂട്ടിച്ചേർത്തു. ഇന്ത്യൻ സർക്കാരിനെയും ന്യൂനപക്ഷ അവകാശങ്ങളെയും പറ്റിയുള്ള അമേരിക്കൻ അക്കാഡമിക് വിദഗ്ദന്റെ ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ മറുപടി നൽകിയതാണ് ഖന്ന. ഖന്ന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് കാട്ടി നയതന്ത്ര വിദഗ്ദരും സോഷ്യൽ മീഡിയയും രംഗത്തെത്തി. യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ ആറാം തവണയും ഖന്ന ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാലെ 2028ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഖന്നയെ മത്സരിപ്പിക്കാനായി അനുയായികളിൽ ചിലർ ക്യാമ്പെയ്നും തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360