
വാഴ്സോ: പോളണ്ടിലെ ക്രാകോവിൽ വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ ഓൾഡ് ടൗണിലെ മെയിൻ മാർക്കറ്റ് സ്ക്വയറിലായിരുന്നു സംഭവം. കാറിലെത്തിയ പോളിഷ് പൗരനായ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിനിടെ ഇയാൾക്കും വെടിയേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |