SignIn
Kerala Kaumudi Online
Sunday, 08 November 2026 8.32 AM IST

സെബാസ്‌റ്റ്യൻ ലെലിയോ അന്തരിച്ചു

f

സാന്റിയാഗോ: ചിലിയൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ സെബാസ്‌റ്റ്യൻ ലെലിയോ (52) അന്തരിച്ചു. വെള്ളിയാഴ്ച ചിലിയിലെ ലാസ് കോണ്ടെസിലുള്ള വസതിയിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. 'ചിലിയൻ പോയറ്റ് ' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരവെയാണ് അപ്രതീക്ഷിത വിയോഗം.

ഗ്ലോറിയ (2013), എ ഫന്റാസ്‌റ്റിക് വുമൺ (2017) തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള ശ്രദ്ധനേടി. എ ഫന്റാസ്‌റ്റിക് വുമൺ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാർ നേടി. ഈ നേട്ടം കൈവരിച്ച ആദ്യ ചിലിയൻ ചിത്രമാണിത്.

ഗ്ലോറിയ ബെൽ, ക്രിസ്മസ്, ദ ഇയർ ഒഫ് ദ ടൈഗർ, ദ വണ്ടർ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. ചിലിയൻ നടി അമേലിയ കസൈയായിരുന്നു ജീവിത പങ്കാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360