SignIn
Kerala Kaumudi Online
Monday, 15 June 2026 8.43 AM IST

15 വർഷം നീണ്ട പ്രണയം, ബാല്യകാല സുഹൃത്ത് ഇനി ജീവിത പങ്കാളി; വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിനയ

READ ENGLISH VERSION

d

തെന്നിന്ത്യൻ താരം അഭിനയ വിവാഹിതയാകുന്ന വിവരം ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബാല്യകാല സുഹൃത്താണ് പ്രതിശ്രുത വരനെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും ആരാണ് ആൾ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. വിവാഹ നിശ്ചയ മോതിരമണി‌ഞ്ഞ ഇരുവരുടെയും കൈകകളുടെ ചിത്രമാണ് അഭിനയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം,

വെഗേശന കാർത്തിക് (സണ്ണി വർമ്മ) എന്നാണ് വരന്റെ പേര്. ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രവും താരം പങ്കുവച്ചു. പതിനഞ്ചുവർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോൾ വിവാഹത്തിൽ എത്തിനിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ വിവാഹം ഉണ്ടാകും. മാർച്ച് 9നായിരുന്നു വിവാഹ നിശ്ചയം. കേൾവിയും സംസാരശേഷിയുമില്ലാതെ , അഭിനയ കല കൊണ്ട് എല്ലാ പരിമിതികളെയും മറികടന്ന പെൺകുട്ടിയാണ് അഭിനയ. 17 വർഷമായി സിനിമയിൽ സജീവമായി അഭിനയ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി 50ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2009ൽ പുറത്തിറങ്ങിയ നാടോടികൾ ആണ് ആദ്യം ബ്രേക്ക് സമ്മാനിച്ച ചിത്രം.

A post shared by M.g Abhinaya (@abhinaya_official)


ഐസക് ന്യൂട്ടൺ സൺ ഒഫ് ഫിലിപ്പോസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ജോജു ജോർജ് നായകനായ പണി എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHINAYA, ABHINAYA MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY