SignIn
Kerala Kaumudi Online
Friday, 29 May 2026 12.02 AM IST

താൻ സിംഗിൾ അല്ലെന്ന് നസ്ളിൻ; കുഞ്ചാക്കോ ബോബന്റെ നായികയുമായി പ്രണയത്തിലെന്ന് ആരാധകർ

naslen

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് നസ്ളിൻ. പ്രേമലു എന്ന സിനിമയിലൂടെ നസ്ളിൻ മലയാളത്തിലെ മുൻനിര താരമായി ഉയർന്നു. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും കർണാടകയിലും താരത്തിന് ആരാധകരുണ്ട്. വളരെ പ്രതീക്ഷ തരുന്ന യുവതാരനിരയിൽ മുന്നിലാണ് നസ്ളിൻ എന്നുതന്നെ പറയാം.

നിരവധി ആരാധികമാരുള്ള നടനാണ് നസ്ലിൻ. താരം കമ്മിറ്റഡ് ആണോ സിംഗിൾ ആണോ എന്നൊക്കെ അറിയാനുള്ള ആവേശം എല്ലാ ആരാധകരിലുമുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താൻ സിംഗിൾ അല്ലെന്ന് നടൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ ആരാണ് നസ്ലിന്റെ കാമുകിയെന്നായി സോഷ്യൽ മീഡിയയിലെ ചർച്ച. അങ്ങനെ ആരാധകർ കണ്ടെത്തിയ താരമാണ് അനാർക്കലി നാസർ. അനാർക്കലിക്കൊപ്പമുള്ള നസ്ലിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി വന്നതിലൂടെ പരിചിതയായ നടിയാണ് അനാർക്കലി നാസർ.

'എന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്നു' എന്ന സിനിമയിലും അനാർക്കലി അഭിനയിച്ചിട്ടുണ്ട്. നസ്ലിന്റെയും അനാർക്കലിയുടെയും ചിത്രങ്ങൾ വച്ച് വീഡിയോയും എഡിറ്റ് ചെയ്തു ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. കാമുകി ഉണ്ടെന്ന് വെളിപ്പെടുത്തിയ നസ്ളിൻ മറ്റ് വിവരങ്ങളൊന്നും പുറത്തുപറഞ്ഞിട്ടില്ല. മോഡലിംഗിലൂടെയാണ് അനാർക്കലിയുടെ കരിയർ ആരംഭിക്കുന്നത്. അതിലൂടെയാണ് സംവിധായകൻ ജിസ് ജോയ് അനാർക്കലിയെ കണ്ടെത്തുന്നതും തന്റെ മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിലേക്ക് വിളിക്കുന്നതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NASLEN, GIRLFRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY