SignIn
Kerala Kaumudi Online
Monday, 08 June 2026 8.13 AM IST

'ഓക്സ്ഫോർഡിലെ സ്ഥിര ജോലി ഉപേക്ഷിച്ചു, ലോകയുടെ വിജയം എനിക്ക് നൽകിയ ഏറ്റവും മികച്ച കാര്യമാണ്'

READ ENGLISH VERSION
shanthi-balachandran

2017ൽ ‘തരംഗം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രൻ. ‘ജല്ലിക്കെട്ട്’, ‘ആഹാ’, ‘ചതുരം’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് പരിചിതമായ നടിയാണ് ശാന്തി ബാലചന്ദ്രൻ. ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ മാതാപിതാക്കൾക്ക് നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശാന്തി. ഇങ്ങനെയൊരു മാതാപിതാക്കളെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ശാന്തി ബാലചന്ദ്രന്റെ കുറിപ്പ്

നന്ദി പറയാൻ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ നന്ദി എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയർച്ചയും താഴ്ചയും അവ‌ർ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാൾ കൂടുതൽ ഹൃദയവേദന ഓരോ നിമിഷവും അവർ അനുഭവിച്ചിട്ടുണ്ട്.

കലയിലെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനായി ഓക്സ്ഫോർഡിലെ അക്കാദമിക് ജീവിതം ഉപേക്ഷിച്ച എന്റെ തീരുമാനം അവർക്ക് ഉൾക്കൊള്ളാൻ അത്ര എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണൽച്ചുഴിയിൽ ഞാൻ കാലുകുത്താൻ ശ്രമിക്കുന്നത് കണ്ട് അവർ സങ്കടപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതൽ ഞാൻ അവരെ കഷ്ടപ്പെടുത്തി. പക്ഷേ എല്ലായ്പ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്

എല്ലാ ആശങ്കകൾക്കും വിരാമമിട്ട് അവർ അനുഭവിക്കുന്നത് കാണുന്നതാണ് ലോകയുടെ വിജയം എനിക്ക് തന്ന ഏറ്റവും മികച്ച കാര്യമാണ്. അതിനാൽ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെൺകുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയർ ലീഡർമാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നൽകിയതിന് നന്ദി. ഞാൻ ഭാഗ്യവതിയായ ഒരു മകളാണ്.- ശാന്തി ബാലചന്ദ്രൻ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOKAMOVIE, LATETSNEWS, CINEMANEWS, SHANTHI BALACHANDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY