SignIn
Kerala Kaumudi Online
Monday, 15 June 2026 8.19 AM IST

'അമ്മയുടെ ജീവിതമാണ്, ഇഷ്ടം പോലെ ചെയ്യട്ടെ'; രേണു രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? പ്രതികരണവുമായി കൊല്ലം സുധിയുടെ മൂത്തമകൻ

READ ENGLISH VERSION
renu

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ നിറയെ കൊല്ലം സുധിയുടെ ഭാര്യ രേണു വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുകയാണ്. ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് രേണുവും മകനും.

സുധി മരിച്ചിട്ട് ഒരു കൊല്ലം ആകുന്നതിന് മുമ്പ് താൻ വേറെ കെട്ടുമെന്നും മൂത്ത മകനായ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ചിറക്കുമെന്നൊക്കെ കമന്റുകൾ വന്നിട്ടുണ്ട്. എല്ലാവരോടും ഒന്നുമാത്രമാണ് പറയാനുള്ളത്. വേറെ വിവാഹം കഴിക്കില്ല. ജീവിതാവസാനം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുമുണ്ട്. സുധിച്ചേട്ടനാകാൻ മറ്റാർക്കും സാധിക്കില്ല. എന്റെയും സുധിച്ചേട്ടന്റെയും മക്കളായി തന്നെ അവർ ജീവിക്കണം. വേറൊരാൾ വന്നാൽ അങ്ങനെ ആയിരിക്കണമെന്നില്ലെന്നും രേണു വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അമ്മയുടെ ജീവിതമാണെന്നും അവരുടെ ഇഷ്ടം പോലെ കാര്യങ്ങൾ നടക്കെട്ടെയെന്നും കിച്ചു വ്യക്തമാക്കി. തങ്ങളിപ്പോൾ നല്ല സന്തോഷത്തിലാണ് ജീവിക്കുന്നതെന്നും കിച്ചു വ്യക്തമാക്കി. കഴിഞ്ഞ ജൂൺ അഞ്ചിന് പുലർച്ചെ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി(39) അന്തരിച്ചത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM SUDHI, RENU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY