SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.30 AM IST

'മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു', വിശദീകരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

READ ENGLISH VERSION
lekshmi-gopalaswamy

ചെന്നൈ: മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നിരവധി ഹിറ്റ് മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ നായികയായി അഭിനയിച്ച താരമാണ് ലക്ഷ്മി ഗോപാല സ്വാമി.

നിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. ബംഗളൂരു സ്വദേശിനിയായ 54കാരി ലക്ഷ്മി അവിവാഹിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരാറുണ്ട്.

സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോഴും പുറത്ത് വരുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ നേരിട്ട് പ്രതികരണവുമായി നടി തന്നെ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി മനസ്സ് തുറന്നത്.

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്ത അടുത്ത കാലത്ത് പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തില്‍ തനിക്കോ കുടുംബത്തിനോ ഉള്ളതിനേക്കാള്‍ ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ടെന്നാണ് താരത്തിന്റെ പ്രതികരണം.

മലയാള മാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ കുറിച്ച് സുഹൃത്തുക്കളാണ് വിളിച്ച് പറയാറുള്ളത്, എനിക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയാത്തതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നിലവില്‍ സമയമില്ലെന്നാണ് നടി പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LEKSHMI GOPALASWAMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY