SignIn
Kerala Kaumudi Online
Monday, 15 June 2026 8.18 AM IST

'ഗഗൻയാൻ ദൗത്യ തലവൻ എന്റെ ഭർത്താവ്, ഇത് അഭിമാന നിമിഷം'; വെളിപ്പെടുത്തി നടി ലെന,

READ ENGLISH VERSION
lenaa

ഗഗൻയാൻ യാത്രാ സംഘ തലവൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ്. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് അദ്ദേഹം.

ഇപ്പോഴിതാ പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. 2024 ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇത് വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള ചിത്രങ്ങളും ലെന പങ്കുവവച്ചിട്ടുണ്ട്.

'ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈ​റ്റർ പൈല​റ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു'. - ലെന കുറിച്ചു.

A post shared by Lenaa ലെന (@lenaasmagazine)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LENAA, ACTRESS LENAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY