SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.41 PM IST

രാവിലെ ആറ് മണിക്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് അറിയിച്ച് ഒറാക്കിൾ മെയിൽ, ഞെട്ടലിൽ ജീവനക്കാർ

oracle
ഒറാക്കിൾ ലോഗോ

അമേരിക്കൻ ടെക് ഭീമനായ ഒറാക്കിൾ കഴിഞ്ഞദിവസം 21,000 ജീവനക്കാരെ കുറച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ ചിലർക്ക് പിരിച്ചുവിട്ടെന്നുള്ള അറിയിപ്പ് വന്നത് രാവിലെ ആറ് മണിക്കാണ്. 'നിങ്ങളുടെ ജോലി സംബന്ധിച്ച് ചില ബുദ്ധിമുട്ടേറിയ വിവരങ്ങൾ ഞങ്ങൾ പങ്കുവയ്‌‌ക്കുകയാണ്. ഇന്ന് നിങ്ങളുടെ അവസാന പ്രവർത്തി ദിനമാണ്.' ഇങ്ങനെ തുടങ്ങുന്ന സന്ദേശമാണ് വന്നതെന്നാണ് പുറത്തുവരുന്ന വിവരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ളൗഡ് ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയിൽ നിക്ഷേപം നടത്താൻ ഒറാക്കിൾ തയ്യാറെടുക്കുന്നതിനിടെയാണ് കൂട്ട പിരിച്ചുവിടൽ.

വലിയ ഘടനാമാറ്റത്തിന്റെ ഭാഗമായി ജീവനക്കാരുടെ പദവികൾ ഇല്ലാതാക്കിയെന്നറിയിച്ച കമ്പനി ഓരോ വ്യക്തിക്കും പ്രത്യേകമായി പിരിച്ചുവിടാനുള്ള കൃത്യമായ കാരണം അറിയിച്ചില്ല. ഒറാക്കിളിന്റെ കമ്പ്യൂട്ടറുകൾ, ഇമെയിൽ, വോയിസ്‌മെയിൽ, ഫയലുകൾ എന്നിവയിലേക്കുള്ള ബന്ധം വൈകാതെ വിച്ഛേദിക്കുമെന്നും കമ്പനി നൽകിയ മെയിലിലുണ്ട്. പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയിക്കാൻ വ്യക്തിപരമായ മെയിൽഐഡി നൽകാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്. പലരും മെയിൽ കണ്ട ഞെട്ടലിലായിരുന്ന സമയത്ത് തന്നെ ഇവരുമായുള്ള എല്ലാ കമ്പനി ബന്ധങ്ങളും ഒറാക്കിൾ അവസാനിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് ആഗോള ടെക്ക് കമ്പനികൾ ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുകയാണ്. സാങ്കേതികവിദ്യയിലെ ദ്രുതമാറ്റങ്ങളുടെ ഭാഗമായി കമ്പനികൾ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നതും ജീവനക്കാരുടെ ആവശ്യങ്ങൾ പുനഃപരിശോധിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനായി കൂടുതൽ തുക നീക്കിവെയ്ക്കുന്നതുമാണ് പിരിച്ചുവിടലിന് ആക്കം കൂട്ടിയത്. ഇതിന്റെ ഭാഗമാണ് ഒറാക്കിലെ കടുത്ത നടപടി.

English Summary

US tech giant Oracle has reportedly cut around 21,000 jobs. Some employees received their termination notice as early as 6 a.m., informing them that the day would be their final working day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB, ORACLE, TECH COMPANY LAYOFFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+