
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ,സ്വകാര്യ ലാ-കോളേജുകളിലെ സംയോജിത പഞ്ചവത്സര,ത്രിവത്സര എൽ.എൽ.ബി കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള താത്കാലിക വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പഞ്ചവത്സര എൽ.എൽ.ബിയുടെ പരാതികൾ 21ന് രാവിലെ പത്തിന് മുമ്പും ത്രിവത്സരത്തിന്റേത് 21ന് ഉച്ചയ്ക്ക് 12ന് മുമ്പായും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇ-മെയിൽ ceekinfo.cee@kerala.gov.inൽ അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ച ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.inൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |