SignIn
Kerala Kaumudi Online
Sunday, 01 November 2026 1.26 AM IST

കോട്ടക്കൽ ആര്യവൈദ്യശാല ആയുർവേദ സെമിനാർ ഇന്ന്

kottakkal

കോട്ടയ്ക്കൽ: ആര്യവൈദ്യശാലയുടെ ഡോ. പി.കെ. വാരിയർ മെമ്മോറിയൽ ആയുർവേദ സെമിനാറും കോയമ്പത്തൂർ ശാഖയുടെ സുവർണജൂബിലി ആഘോഷവും ഇന്ന് ഭാരതിയാർ ഹാളിൽ നടക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം — ക്ലിനിക്കൽ പ്രസക്തി: ആയുർവേദ കാഴ്ചപ്പാടുകളും ആധുനിക വീക്ഷണങ്ങളും എന്ന വിഷയത്തിലെ സെമിനാർ ദൂദ്‌പാപേശ്വർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രഞ്ജിത് ആനന്ദ് പുരാണിക് ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി ഡയറക്ടർ കെ. ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയാകും.

കോയമ്പത്തൂർ സുലൂർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. പി. ചന്ദ്രമൗലീശ്വരൻ, വി.ജി.എം. ഹോസ്‌പിറ്റലിലെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും എൻഡോസ്കോപ്പി ഡയറക്ടറുമായ ഡോ. കെ. വംശീമൂർത്തി, ഡോ. രമേഷ് ആർ. വാരിയർ, ഡോ. ജയദേവൻ പി. വാരിയർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. എ.കെ. മനോജ് കുമാർ മോഡറേറ്ററാകും.

ആര്യവൈദ്യശാല സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയർ വിതരണം ചെയ്യും. വൈകിട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കോയമ്പത്തൂർ ശാഖയുടെ സുവർണജൂബിലി ആഘോഷങ്ങൾ തമിഴ്‌നാട് പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി വി. സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAKKAL ARYA VAIDYA SALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360