
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പതിന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. ജി.സുധാകരൻ ആണ് പ്രോടേം സ്പീക്കർ. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. ഫിഷറീസ്, സാമൂഹികനീതി മന്ത്രിയും കളമശേരി നിയമസഭാംഗവുമായ വി ഇ അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എൽഡിഎഫ് എംഎൽഎമാർ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
നാളെ രാവിലെ ഒമ്പതിന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് സ്‌പീക്കറായി കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത്. മത്സരരംഗത്ത് ബിജെപിയുമുണ്ട്. ചാത്തന്നൂരിൽ നിന്ന് വിജയിച്ച ബി ബി ഗോപകുമാറാണ് ബിജെപി സ്ഥാനാർത്ഥി. 23 മുതൽ 28 വരെ സഭ ചേരില്ല. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നുമുതൽ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ച. ജൂൺ മദ്ധ്യത്തോടെയാവും ബഡ്ജറ്റ് അവതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |