SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

വിവാദ വൈദ്യുതി കരാർ: റഗുലേറ്ററി കമ്മിഷൻ നിലപാട് നിർണ്ണായകം

aa

തിരുവനന്തപുരം: വിവാദമായ ജി.എൻ.എ കരാറിൽ സംസ്ഥാന വൈദ്യുതി റഗുലേറ്റി കമ്മിഷൻ നിലപാട് നിർണ്ണായകം. കെ.എസ്.ഇ.ബിയുടെ എല്ലാ വൈദ്യുതി ഇടപാടുകളുടെയും കണക്കുകൾ റഗുലേറ്ററി കമ്മിഷന് മുന്നിലേക്കാണ് എത്തുക. ടെൻഡറും കമ്മിഷൻ അനുമതിയുമില്ലാതെയാണ് ജി.എൻ.എയിൽ നിന്ന് 500 മെഗാവാട്ട് വാങ്ങാൻ സർക്കാർ തീരുമാനമെടുത്ത്.
സാധാരണ വൈദ്യുതി വാങ്ങൽ കരാറുകൾ കെ.എസ്.ഇ.ബി ചർച്ചചെയ്താണ് തീരുമാനിക്കുക. ടെക്‌നിക്കൽ കമ്മിറ്റി, കോർകമ്മിറ്റി, ഡയറക്ടർ ബോർഡ് എന്നീ തലങ്ങളിലെ ചർച്ചയിലൂടെ എല്ലാ ഘടകങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനമെടുക്കുന്നത്. തുടർന്ന് റഗുലേറ്ററി കമ്മിഷന് അനുമതിക്കായി സമർപ്പിക്കും. അതേസമയം, പവർ എക്‌സ്‌ചേഞ്ചിൽനിന്ന് അടിയന്തരമായി വാങ്ങുന്ന വൈദ്യുതിക്ക് കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമില്ല. വില 10 രൂപയിൽ താഴെയാവണമെന്ന നിബന്ധനപാലിക്കണമെന്ന് മാത്രം.
ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങുന്ന അജണ്ട കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡിലേക്ക് എത്തിയിട്ടുമില്ല. രാത്രിയിലേതിന് പുറമേ പകലും യൂണിറ്റിന് 8 രൂപയിലധികം വിലയുള്ള വൈദ്യുതി വാങ്ങാൻ നിർബന്ധിതമാകുന്ന ജി.എൻ.എ കരാറിന് കമ്മിഷന് അനുമതി നൽകുമോ എന്ന ആശങ്ക കെ.എസ്.ഇ.ബിക്കുണ്ട്. പകൽ വില കുറഞ്ഞ സോളാർ വൈദ്യുതിയടക്കം ലഭിക്കുമ്പോൾ ജി.എൻ.എയുടെ ആർ.ടി.സി (റൗണ്ട് ദ ക്ലോക്ക്) കരാർ കമ്മിഷൻ ചോദ്യം ചെയ്യാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB, DEEPAVALI OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA