
തിരുവനന്തപുരം: ഭീമ ജ്വല്ലറി പുതുതലമുറ ബ്രാൻഡായ സെലന്റ് ബൈ ഭീമ തിരുവനന്തപുരം ലുലു മാളിൽ ആരംഭിച്ചു. ഭീമ ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ്, ഡയറക്ടർമാരായ ജയ ഗോവിന്ദൻ, ഗായത്രി സുഹാസ്, കുമാരി നവ്യ സുഹാസ്, ആരതി ഗുരുരാജ് എന്നിവർ ചേർന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര താരവും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയുമായ ദിൽഷ പ്രസന്നൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പുതുതലമുറയ്ക്ക് സ്വീകാര്യമായ 18 കാരറ്റ് ഡിസൈനർ ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളാണ് സെലന്റിന്റെ പ്രത്യേകത. യുവാക്കൾ, ഉദ്യോഗസ്ഥർ, ടെക്കികൾ എന്നിവരെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ഈ ആഭരണശേഖരത്തിൽ ദൈനംദിന ഉപയോഗത്തിനും ഓഫീസ് വെയറിനും ഡിസൈനർ പാർട്ടി വെയറിനും അനുയോജ്യമായ വൈവിധ്യമാർന്ന ഡിസൈനുകൾ ലഭ്യമാണ്.
102 വർഷത്തെ വിശ്വാസത്തിന്റെയും പരിശുദ്ധിയുടെയും പാരമ്പര്യമുള്ള ഭീമ, ആധുനികവും ട്രെൻഡിയുമായ ആഭരണസങ്കല്പത്തിലൂടെ പുതുതലമുറയ്ക്ക് പുതിയൊരു ഷോപ്പിംഗ് അനുഭവമാണ് സെലന്റിലൂടെ അവതരിപ്പിക്കുന്നത്.ദീപാവലി ആഘോഷത്തിന്റെയും ഗ്രാൻഡ് ഓപ്പണിംഗിന്റെയും ഭാഗമായി, ഓരോ 15,000 രൂപയുടെ പർച്ചേസിനും ഒരു സ്വർണ നാണയം സൗജന്യമായി ലഭിക്കുന്നതാണ്. ഓഫർ നവംബർ 8 വരെ മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |