SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

ജുവനൈൽ ആക്ടിൽ ഭേദഗതി വേണമെന്ന ചിന്ത ഉയരുന്നു: ചെന്നിത്തല

aa

കൊല്ലം:പ്രായപൂർത്തിയാകാത്തവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജുവൈനൽ ആക്ടിൽ ഭേദഗതി വേണമെന്ന ചിന്ത ഉയരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർ കൊലപാതകങ്ങൾ ചെയ്യുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നു. അതിനെ വളരെ ഗൗരവമായി കാണണം. ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്ന അഭിപ്രായം വ്യക്തിപരമായി തനിക്കുണ്ട്. കേന്ദ്രനിയമം ആയതിനാൽ സംസ്ഥാനസർക്കാരിന് പരിമിതികളുണ്ട്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും.

മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് വർദ്ധിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. അവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയെടുക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി. നാലുദിവസം കൊണ്ട് പതിനയ്യായിരം പേരാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായതെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA