SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

പ്രിയയ്‌ക്ക് യോഗ്യതയില്ലെന്ന് കണ്ണൂർ സർവകലാശാല

aa

ന്യൂ‌ഡൽഹി: അസോസിയേറ്റ് പ്രൊഫസറാകാൻ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചു. അഡ്വ. പി.എസ്. സുൽഫിക്കർ അലി മുഖേന രേഖാമൂലം വാദമുഖങ്ങൾ സമർപ്പിച്ചു. പ്രിയയ്‌ക്ക് മതിയായ യോഗ്യതയുണ്ടെന്ന നിലപാടാണ് സർവകലാശാല നേരത്തെ കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും സ്വീകരിച്ചിരുന്നത്. മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയയുടെ നിയമനം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് പുതിയ വാദം. ഗവേഷണക്കാലഘട്ടത്തെ അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും സർവകലാശാല അറിയിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗീസ്. നിയമനം അംഗീകരിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് യു.ജി.സിയും,അദ്ധ്യാപകൻ ജോസഫ് സ്‌കറിയയും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYA VARGHEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA