SignIn
Kerala Kaumudi Online
Saturday, 07 November 2026 3.16 AM IST

മൈക്രോഫിനാൻസ് കേസ്: വിചാരണയ്ക്ക് സർക്കാർ അനുമതി വേണ്ടെന്ന് ഹൈക്കോടതി

aa

കൊച്ചി: മൈക്രോഫിനാൻസ് കേസിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ 'പൊതുസേവകർ" എന്ന നിർവചനത്തിൽ വരുമെങ്കിലും അവരെ നിയമിക്കുന്നതോ നീക്കുന്നതോ സർക്കാരല്ല. ഇത്തരം സാഹചര്യങ്ങളിൽ വിചാരണയ്ക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. വിചാരണക്കോടതിക്ക് നേരിട്ട് തുടർനടപടിയാകാമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായ കേസിലെ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരന് കോടതി നിർദ്ദേശം നൽകി.

മൈക്രോഫിനാൻസിലെ എട്ടുകേസുകളിൽ അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതിയിൽ വിജിലൻസ് അറിയിച്ചിരുന്നു. എന്നാൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിതേടിയുള്ള ഫയലുകളിൽ പിന്നാക്കവിഭാഗ വികസനവകുപ്പും വിജിലൻസും വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചത്.

പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ലെന്ന പിന്നാക്കവിഭാഗ വികസനവകുപ്പിന്റെ നിലപാട് കോടതി ശരിവച്ചു.

20ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA