SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അജിത്കുമാർ

aa

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ സസ്‌പെൻഷനിലുള്ള എ.ഡി.ജി.പി എം.ആർ.അജിത്കുമാർ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകി. സസ്‌പെൻഷൻ മൂന്നുമാസം പിന്നിട്ട സാഹചര്യത്തിലാണിത്. കുറ്റാരോപണ മെമ്മോയ്ക്ക് അജിത് മറുപടി നൽകാതിരുന്നതിനാലാണ് വകുപ്പുതല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയോഗിക്കാനാകാത്തത്. 15 ദിവസത്തിനകം നൽകേണ്ടതായിരുന്നു. സർക്കാർ ഇക്കാര്യമറിയിച്ചതോടെ അജിത് ചീഫ്സെക്രട്ടറിക്ക് വിശദീകരണം നൽകി. തനിക്കെതിരായ ആരോപണം കളവാണെന്നും കുറ്റം ചെയ്യാതെയാണ് സസ്പെൻഡ് ചെയ്തതെന്നുമടക്കം വിശദീകരണത്തിലുണ്ടെന്നാണ് സൂചന. വകുപ്പുതല അന്വേഷണത്തിന് മുതിർന്ന ഡി.ജി.പി യോഗേഷ് ഗുപ്തയെ നിയോഗിക്കും. സസ്‌പെൻഷൻ മൂന്നുമാസം പിന്നിട്ടു,​ ഇനി അധികം സർ‌വീസ് ബാക്കിയില്ലെന്നും നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും സർക്കാരിനോട് അജിത് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MRAJITHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA