SignIn
Kerala Kaumudi Online
Saturday, 07 November 2026 2.58 AM IST

പ്രതിസന്ധി ഒഴിവാക്കാൻ ത്രിപുര, ബീഹാർ വൈദ്യുതി

aa

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ത്രിപുര, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കും. അധിക സാമ്പത്തിക ബാദ്ധ്യതാകുന്ന ജി.എൻ.എ വൈദ്യുതി വാങ്ങൽ വിവാദത്തിനിടെയാണ് കെ.എസ്.ഇ.ബി ചർച്ച നടത്തി ധാരണയിലെത്തിയത്. നവംബർ 15ന് ശേഷം 450 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും.

പീക്ക് സമയത്ത് ത്രിപുരയിൽനിന്ന്250 മെഗാവാട്ടും ബീഹാറിൽനിന്ന് 200 മെഗാവാട്ടുമാണ് ലഭിക്കുക. വൈദ്യുതി ആവശ്യകത കൂടുമ്പോൾ വാങ്ങുകയും അധികമുള്ളപ്പോൾ മടക്കിനൽകുകയും ചെയ്യുന്ന സ്വാപിംഗ് (കൈമാറ്റ കരാർ) വഴിയോ വില നൽകിയോ ആവും ലഭ്യമാക്കുക. വില 10 രൂപയിൽ താഴെയായിരിക്കും.
ഹിമാചൽ, ജി.എൻ.എ ഉൾപ്പെടെയുള്ള കരാറുകൾ കെ.എസ്.ഇ.ബിക്കും ഉപഭോക്താക്കൾക്കും അധിക ബാദ്ധ്യതയാകുമെങ്കിൽ, ത്രിപുര, ബീഹാർ വൈദ്യുതി താങ്ങാവുന്ന നിരക്കിലാവും കിട്ടുക. ബംഗാളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
മഹാജെൻകോയുടെ വൈദ്യുതി

ഡിസംബർ അവസാനം ലഭ്യമാകും
ഡിസംബർ അവസാനത്തോടെ മഹാരാഷ്ട്രയിലെ മഹാജെൻകോ കമ്പനിയുടെ സിന്നാർ താപനിലയത്തിൽനിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സെപ്തംബറിൽ കെ.എസ്.ഇ.ബി ഡയറക്ടർമാർ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോഴാണ് മഹാജെൻകോയുമായി ധാരണയായത്. ഡിസംബർ അവസാനം മുതൽ 270 മെഗാവാട്ടും മാർച്ച് മുതൽ 270 മെഗാവാട്ടുമാണ് ലഭിക്കുക. (ആകെ 540 മെഗാവാട്ട്) യൂണിറ്റിന് 5.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്നാണ് മഹാജെൻകോ സമ്മതിച്ചിട്ടുള്ളത്. ഇവരുമായി ദീർഘകാല കരാറിനാണ് കെ.എസ്.ഇ.ബി ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA