
തൃശൂർ:വനിതാട്രെയിനികളുടെ പരാതിയെ തുടർന്ന് തൃശൂർ എക്‌സൈസ് അക്കാഡമി അസി.ഡയറക്ടർ വി.എ.വിനോജിനെ പരിശീലനച്ചുമതലയിൽ നിന്ന് മാറ്റി അന്വേഷണം ആരംഭിച്ചു. ഇയാളുടെ കീഴിൽ പരിശീലനം നടത്താനാവില്ലെന്ന് അക്കാഡമി ഡയറക്ടർക്കും ഇന്റേണൽ പരാതി കമ്മിറ്റിയിലും വനിതാട്രെയിനികൾ പരാതിപ്പെട്ടിരുന്നു. അപമാനകരമായ പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, അനാവശ്യശകാരം, മാനസികമായി തളർത്തൽ തുടങ്ങിയവയാണ് വിനോജിനെതിരായ ആരോപണം. വനിതാഡ്രിൽ ഇൻസ്ട്രക്ടർമാരും പരാതി നൽകിയിട്ടുണ്ട്. അച്ചടക്കത്തിന്റെ പേരിൽ ട്രെയിനിമാരുടെയും ഇൻസ്ട്രക്ടർമാരുടെയും ആത്മാഭിമാനത്തെ ബാധിക്കുന്ന പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും എസ്.സി,എസ്.ടി വിഭാഗത്തിൽപ്പെട്ട വനിതാട്രെയിനിക്കും മാനസികപീഡനം നേരിട്ടുവെന്നും പരാതിയിലുണ്ട്. സ്വതന്ത്രഅന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അക്കാഡമിയിലെ പരിശീലനവിഭാഗത്തിൽ നിന്ന് മാറ്റിയതായി ജോയിന്റ് എക്സെെസ് കമ്മിഷണറാണ് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |