
തൃശൂർ: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം 12 മുതൽ 15വരെ മാള ഹോളിഗ്രേസ് അക്കാഡമിയിൽ നടക്കും. 13ന് രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി, രമേഷ് പിഷാരടി എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. 15ന് സമാപനസമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും.ഇന്ന് മാളയിൽ ട്രോഫികളുമായി ഘോഷയാത്ര സംഘടിപ്പിക്കും. ഹോളിഗ്രേസ് അക്കാഡമി ചെയർപേഴ്‌സൺ ബെന്നി ജോൺ, വൈസ് പ്രിൻസിപ്പൽ മനു ദേവസ്യ, മീഡിയ കൺവീനർ ലിജോ പയ്യപ്പിള്ളി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |